മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; കോടികള്‍ തട്ടിയ യുവാവും പുതിയ കാമുകിയും അറസ്റ്റില്‍

ബംഗളൂരു:  (www.kvartha.com 13.11.2020) മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ തട്ടി. സംഭവത്തില്‍ യുവാവും പുതിയ കാമുകിയും അറസ്റ്റില്‍. കോലാര്‍ സിറ്റി സ്വദേശിയായ യുവതിയാണ് ഭീഷണിക്ക് ഇരയായത്. യുവതിയും ഭര്‍ത്താവും ബംഗളൂരു വൈറ്റ് ഫീല്‍ഡില്‍ ബിസിനസ് നടത്തി വരുകയാണ്. ഇവര്‍ക്ക് എട്ട് വയസുള്ള മകനും ഉണ്ട്. 11 വര്‍ഷം മുമ്പ് യുവതിയും മഹേഷ് എന്ന വ്യക്തിയും തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും പിരിയുകയും വര്‍ഷങ്ങളോളം തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. 

എന്നാല്‍ കഴിഞ്ഞ വര്‍ഷം മഹേഷ് യുവതിക്ക് വാട്ട്‌സ്ആപ്പില്‍ സന്ദേശം അയയ്ക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും സൗഹൃദത്തിലാവുകയും തുടര്‍ന്ന് മഹേഷിന്റെ നിലവിലെ കാമുകിയാണെന്ന് പരിചയപ്പെടുത്തി അനുശ്രീ എന്ന ഒരു യുവതിയും ഇവര്‍ക്ക് മെസേജ് അയച്ചു. ഇതോടെ മൂന്ന് പേരും തമ്മില്‍ സൗഹൃദത്തിലായി. അനുശ്രീ ആവശ്യപ്പെട്ടത് അനുസരിച്ച് യുവതിയോട് തന്റെ കുറച്ചു ചിത്രങ്ങള്‍ അയച്ചു നല്‍കി. തുടര്‍ന്ന് ആ ചിത്രങ്ങളും മഹേഷിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ചാണ് അനുശ്രീ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തത്. 

Bangalore, News, National, Social Media, Youth, Woman, Crime, Threat,Arrest, Arrested, Police, Case, Complaint, Threats to spread morphs photos of woman; Man and girlfriend arrested

ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ തന്റെ കുടുംബജീവിതം താറുമാറാകുമെന്ന് മനസിലാക്കിയ യുവതി ഒരു വര്‍ഷത്തിനുള്ളില്‍ 1.3 കോടി രൂപയാണ് നല്‍കിയത്. തുടര്‍ച്ചയായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവ് കാരണം തിരക്കിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ മഹേഷിനെയും അനുശ്രീയേയും പൊലീസ് അറസ്റ്റു ചെയ്തു. 

Keywords: Bangalore, News, National, Social Media, Youth, Woman, Crime, Threat, Arrest, Arrested, Police, Case, Complaint, Threats to spread morphs photos of woman; Man and girlfriend arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?