മാലിന്യം തള്ളിയ ആളെ കുടുക്കിയത് സ്വന്തം മേല്‍വിലാസവും ഫോട്ടോയും; പിഴ ഈടാക്കി, പ്രദേശം മുഴുവന്‍ വൃത്തിയാക്കാനും നിര്‍ദേശം

പാഞ്ഞാള്‍: (www.kasargodvartha.com 13.11.2020) മണലാടി കയറ്റത്തില്‍ മാലിന്യം തള്ളിയ ആളെ കുടുക്കിയത് സ്വന്തം മേല്‍വിലാസവും ഫോട്ടോയും. രാവിലെ നാട്ടുകാര്‍ മാലിന്യച്ചാക്ക് പരിശോധിച്ചപ്പോഴാണ് ചേലക്കര വെങ്ങാനെല്ലൂര്‍ സ്വദേശിയുടെ ഫോട്ടോയും വിലാസവും ലഭിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചു. 

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് അമ്പ്രക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ആളെ കണ്ടെത്തിയത്. നിരീക്ഷണ ക്യാമറയില്ലാത്ത മണലാടി കയറ്റത്തില്‍ മാലിന്യം കുന്നുകൂടിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഇയാളില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുകയും മാലിന്യം തള്ളിയ പ്രദേശം മുഴുവന്‍ വൃത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു.

News, Kerala, Top-Headlines, Waste, Waste dump, Address, Photo, Fine, Man who dumped the garbage trapped with his own address and photo

Keywords: News, Kerala, Top-Headlines, Waste, Waste dump, Address, Photo, Fine, Man who dumped the garbage trapped with his own address and photo



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?