നാലു വര്‍ഷങ്ങള്‍ക്കു ശേഷം വൈറ്റ് ഹൗസിലേക്ക് ഓമനമൃഗങ്ങളെത്തുന്നു


വാഷിംഗ്ടണ്‍  (www.evisionnews.co): അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന്‍ ജനുവരി 20 നാണ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. പുതിയ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തുന്നതോടെ വര്‍ഷങ്ങളായുള്ള ഒരു അമേരിക്കന്‍ ശീലവും നാലു വര്‍ഷത്തിനു ശേഷം വൈറ്റ്ഹൗസില്‍ തിരിച്ചെത്തുകയാണ്. ജോ ബൈഡനും കുടുംബത്തോടും ഒപ്പം ബൈഡന്റെ ഓമനമൃഗങ്ങളായ രണ്ട് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായകളും വൈറ്റ് ഹൗസിലെത്തും. ഡൊണാള്‍ഡ് ട്രംപിന് ഓമനമൃഗങ്ങളില്ല. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം 100 വര്‍ഷങ്ങള്‍ക്കിടയില്‍ ഓമനമൃഗങ്ങളില്ലാത്ത ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നു ഡൊണാള്‍ഡ് ട്രംപ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?