ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ എന്‍ഡിഎ തെരഞ്ഞെടുത്തു; മുഖ്യമന്ത്രിയാകുന്നത് തുടര്‍ച്ചയായ നാലാംതവണ; സത്യപ്രതിജ്ഞ തിങ്കളാഴ്ച
പാട്‌ന: (www.kvartha.com 15.11.2020) ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ എന്‍ഡിഎ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. നിയമസഭ സാമാജികരായി തെരഞ്ഞെടുക്കപ്പെട്ടവരുമായി എന്‍ഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ബിജെപിയുടെ സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും.
ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകുമെന്ന് എന്‍ഡിഎ നേതൃത്വം തീരുമാനിക്കുമെന്നും നിതീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനവിധി എന്‍ഡിഎയ്‌ക്കൊപ്പമാണെന്നും ജെഡിയു നേതൃയോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാള്‍ സീറ്റ് കിട്ടിയത്.
അതേസമയം, മഹാസഖ്യത്തിന് അനുകൂലമായ ജനവിധി ബിജെപി അട്ടിമറിച്ചുവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്താശയോടെ ബിജെപി വോട്ടെണ്ണല്‍ അട്ടിമറിച്ചു. വളരെ കുറച്ച് വോട്ടിനാണ് 20 സീറ്റുകള്‍ ആര്‍ജെഡിക്ക് നഷ്ടമായത്. തപാല്‍വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ട്. 900 ത്തോളം തപാല്‍വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Nitish Kumar To Be Chief Minister For 4th Term, May Take Oath Tomorrow, Patna,Bihar,Bihar-Election-2020,Chief Minister,NDA,BJP,Trending,National.
Powered by Info News For You

Comments
Post a Comment