എം സി ഖമറുദ്ദീന്റെ അറസ്റ്റ് അസാധാരണ നടപടി; അദ്ദേഹം രാജിവയ്ക്കില്ല, പാര്‍ട്ടി നടപടിയുമില്ല; സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനുളള നീക്കമാണിതെന്നും മുസ്ലീംലീഗ്
കോഴിക്കോട്: (www.kvartha.com 08.11.2020) എം സി ഖമറുദ്ദീന്റെ അറസ്റ്റ് അസാധാരണ നടപടിയെന്ന് മുസ്ലീം ലീഗ്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്, ഇത് അസാധാരണ നടപടിയാണ്. ഖമറുദ്ദീന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി. ഖമറുദ്ദീന്‍ വിഷയത്തില്‍ ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.
നിക്ഷേപകരുടെ പണം എത്രയും വേഗം തിരിച്ച് കൊടുക്കണമെന്നാണ് ലീഗ് നിലപാട്. ചോദ്യം ചെയ്യലിന്റെ ഇടയില്‍ ഇറങ്ങി വന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ വാര്‍ത്ത ചോര്‍ത്തുന്നുവെന്നാണ് സി പി എമ്മിന്റെ പരാതി. എന്നാല്‍ ഇത് നേരിട്ട് വന്ന് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജാമ്യം കിട്ടാത്ത വകുപ്പുകളൊക്കെ എഴുതിവച്ച് അറസ്റ്റ് ചെയ്ത് വാര്‍ത്തയാക്കിയിരിക്കുകയാണ്. പാര്‍ട്ടി എടുത്ത നിലപാട് ശരിയായിരുന്നു. എന്നാല്‍ രാഷ്ട്രീയമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ എല്ലാം കുഴയ്ക്കുകയായിരുന്നു. ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തത് തെറ്റാണ്. മുഖ്യമന്ത്രി തൊട്ട് താഴോട്ട് ഉളള എല്ലാവര്‍ക്കും എതിരെ ആരോപണമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഖമറുദ്ദീന്റെ മറ്റ് കാര്യങ്ങളൊന്നും പാര്‍ട്ടി അറിഞ്ഞിരുന്നില്ല. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നഷ്ടത്തിലാണെന്ന വിവരം പാര്‍ട്ടി നേരത്തെ അറിഞ്ഞില്ല. ഖമറുദ്ദീന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചരിത്രം നോക്കിയാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരുപാട് ആള്‍ക്കാര്‍ക്ക് പൈസ കൊടുക്കാനുളള സിറ്റിംഗ് എം എല്‍ എമാരുണ്ട്. അധികാര ദുര്‍വിനിയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇല്ലാത്ത പ്രാധാന്യമാണ് കേസിന് നല്‍കിയത്.
'ഈ കേസ് പാര്‍ട്ടിയുടെ ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ നിക്ഷേപകരുടേയും പണം തിരിച്ചുനല്‍കണമെന്നാണ് പാര്‍ട്ടി സ്വീകരിച്ച നിലപാട്. ഇപ്പോള്‍ ചേര്‍ന്ന യോഗത്തിലും സമാനമായ നിലപാടാണ് ആവര്‍ത്തിച്ചത്. ഏത് ബിസിനസ് തകര്‍ന്നാലും അതില്‍ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിതസമയത്തിനുള്ളില്‍ തിരിച്ചുനല്‍കാം എന്നാണ്.
Powered by Info News For You
സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനുളള നീക്കമാണ് അറസ്റ്റിന് പിന്നിലെന്നും നിലവിലുളള വിവാദങ്ങള്‍ മറികടക്കാനുളള നീക്കമാണിതെന്നും ഖമറുദ്ദീനെതിരെ എന്ത് അന്വേഷണമാണ് നടന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

നിക്ഷേപകരുടെ പണം എത്രയും വേഗം തിരിച്ച് കൊടുക്കണമെന്നാണ് ലീഗ് നിലപാട്. ചോദ്യം ചെയ്യലിന്റെ ഇടയില്‍ ഇറങ്ങി വന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ വാര്‍ത്ത ചോര്‍ത്തുന്നുവെന്നാണ് സി പി എമ്മിന്റെ പരാതി. എന്നാല്‍ ഇത് നേരിട്ട് വന്ന് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജാമ്യം കിട്ടാത്ത വകുപ്പുകളൊക്കെ എഴുതിവച്ച് അറസ്റ്റ് ചെയ്ത് വാര്‍ത്തയാക്കിയിരിക്കുകയാണ്. പാര്‍ട്ടി എടുത്ത നിലപാട് ശരിയായിരുന്നു. എന്നാല്‍ രാഷ്ട്രീയമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ എല്ലാം കുഴയ്ക്കുകയായിരുന്നു. ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തത് തെറ്റാണ്. മുഖ്യമന്ത്രി തൊട്ട് താഴോട്ട് ഉളള എല്ലാവര്‍ക്കും എതിരെ ആരോപണമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഖമറുദ്ദീന്റെ മറ്റ് കാര്യങ്ങളൊന്നും പാര്‍ട്ടി അറിഞ്ഞിരുന്നില്ല. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നഷ്ടത്തിലാണെന്ന വിവരം പാര്‍ട്ടി നേരത്തെ അറിഞ്ഞില്ല. ഖമറുദ്ദീന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചരിത്രം നോക്കിയാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരുപാട് ആള്‍ക്കാര്‍ക്ക് പൈസ കൊടുക്കാനുളള സിറ്റിംഗ് എം എല്‍ എമാരുണ്ട്. അധികാര ദുര്‍വിനിയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇല്ലാത്ത പ്രാധാന്യമാണ് കേസിന് നല്‍കിയത്.
'ഈ കേസ് പാര്‍ട്ടിയുടെ ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ നിക്ഷേപകരുടേയും പണം തിരിച്ചുനല്‍കണമെന്നാണ് പാര്‍ട്ടി സ്വീകരിച്ച നിലപാട്. ഇപ്പോള്‍ ചേര്‍ന്ന യോഗത്തിലും സമാനമായ നിലപാടാണ് ആവര്‍ത്തിച്ചത്. ഏത് ബിസിനസ് തകര്‍ന്നാലും അതില്‍ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിതസമയത്തിനുള്ളില്‍ തിരിച്ചുനല്‍കാം എന്നാണ്.
ഫാഷന്‍ ഗോള്‍ഡിന്റെ കാര്യത്തിലും ഈ നിലപാടാണ് എടുത്തത്. എന്നാല്‍ അതിനുള്ള സാവകാശം പോലും അനുവദിക്കാതെയാണ് അറസ്റ്റ് നടന്നത്. അന്യായമായ അറസ്റ്റാണ് നടന്നത്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യും എന്നാണെങ്കില്‍ സിറ്റിങ് എംഎല്‍എമാരില്‍ പലരേയും അറസ്റ്റ് ചെയ്യേണ്ടി വരും' എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Keywords: P K Kunhalikutty on MC Qamaruddin arrest, Kozhikode,News,Politics,Press meet, P K Kunhalikutty, Muslim-League, Criticism, Kerala.
Powered by Info News For You
Comments
Post a Comment