ഫ്രാന്‍സില്‍ വീണ്ടും ആക്രമണം; പുരോഹിതന് വെടിയേറ്റു, പ്രതി അറസ്റ്റില്‍
പാരിസ്: (www.kvartha.com 01.11.2020) ഫ്രാന്‍സില്‍ വീണ്ടും ആക്രമണം. ഫ്രാന്‍സിലെ ലയോണ്‍ നഗരത്തിലാണ് ആക്രമണമുണ്ടായത്. ഫ്രാന്‍സിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയിലെ പുരോഹിതന് വെടിയേറ്റു. നിക്കോളാസ് കകാവെല്‍സ്‌കി (52) എന്ന പുരോഹിതനെയാണ് ആക്രമിച്ചത്. ഉച്ചയ്ക്ക് ശേഷം പള്ളി അടച്ച് മടങ്ങാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ഇദ്ദേഹത്തെ വെടിവച്ചത്.
നിക്കോളാസ് ഇപ്പോള്‍ ഗുരുതുരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. പോയിന്റ് ബ്ലാങ്കില്‍ പുരോഹിതന്റെ നെഞ്ചിന് രണ്ടുതവണയാണ് അക്രമി വെടിവെച്ചത്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല. അക്രമി ഉടന്‍ ഓടി രക്ഷപ്പെട്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് ലയോണിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
നീസില്‍ പള്ളി ആക്രമിച്ച് മൂന്ന് സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുരോഹിതന് നേരെയുള്ള ആക്രമണം. ഫ്രാന്‍സില്‍ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ചരിത്ര അധ്യപകനെ കഴുത്ത് അറുത്തു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്.
Keywords: Paris, News, World, attack, Shot, Accused, Arrest, Arrested, Injured, hospital, Priest shot outside French church, suspect arrested
Powered by Info News For You

Comments
Post a Comment