ആകാശവാണി ആലപ്പുഴ പ്രസരണ നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; മധ്യകേരളത്തിന് പുറമെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പരിപാടികള്‍ക്ക് തടസം നേരിടുമെന്ന് ഉദ്യോഗസ്ഥര്‍, പ്രതിഷേധം ശക്തം


ആലപ്പുഴ: (https://ift.tt/36dIQah) മലയാളികള്‍ കേട്ടുശീലിച്ച 'ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ' എന്ന അറിയിപ്പില്‍ ഇനി അധികകാലം ആലപ്പുഴ ഉണ്ടാകില്ല. എഫ് എം മാത്രം നിലനിര്‍ത്തി, എഎം ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പ്രസാര്‍ ഭാരതിയുടെ തീരുമാനം. 

News, Kerala, State, Alappuzha, Technology, Business, Finance, Central Government, Central Government is preparing to close All India Radio Alappuzha AM station


നിലയം ഭാഗികമായി പൂട്ടുമ്പോള്‍ പകുതിയോളം ജീവനക്കാര്‍ക്ക് സ്ഥലം മാറി പോകേണ്ടി വരും. പൂട്ടല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. തൊഴിലാളി സംഘടനകള്‍ക്കൊപ്പം ശ്രോതാക്കളെ കൂടി പങ്കെടുപ്പിച്ചാകും സമരം. 

200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാന്‍സ്മിറ്റര്‍, 5 കിലോവാട്ട് ശേഷിയുള്ള എഫ് എം ട്രാന്‍സ്മിറ്റര്‍ എന്നിവയാണ് ആലപ്പുഴ നിലയത്തിലുള്ളത്. തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ വിവിധയിടങ്ങളില്‍ ലഭിക്കുന്നത് ഇതുവഴിയാണ്. ഇതില്‍ എഎം ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ മധ്യകേരളത്തിന് പുറമെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പോലും പരിപാടികള്‍ കേള്‍ക്കുന്നതില്‍ തടസമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

അതേസമയം തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്നാണ് പ്രശ്‌നത്തില്‍ ഇടപെട്ട ആലപ്പുഴ എംപി എഎം ആരിഫിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച മറുപടി.

Keywords: News, Kerala, State, Alappuzha, Technology, Business, Finance, Central Government, Central Government is preparing to close All India Radio Alappuzha AM station

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?