ബിഹാറില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ഗയ: (www.kvartha.com 22.11.2020) ബിഹാറില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് ബിഹാറിലെ ഗയയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തില്‍ കൊലപ്പെട്ടത് എന്നാണ് സൂചന.
മാവോയിസ്റ്റുകളോട് കോബ്ര കമാന്‍ഡോകളും ബിഹാര്‍ പൊലീസും ചേര്‍ന്നാണ് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളില്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. ഗയ ജില്ലയിലെ ബനചട്ടി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലസ്ഥാന ജില്ലയായ പാറ്റ്‌നയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകെലയാണ് ഏറ്റുമുട്ടല്‍ നടന്നത്. രാത്രി 12.20 മണിയോടെ സുരക്ഷാസേനകള്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പൊലീസ് ഭാഷ്യം.
Keywords: Gaya, News, National, attack, Killed, Maoists, Police, Bihar, Gunfight, Three Maoists killed in late-night gunfight with security forces in Bihar
Powered by Info News For You

Comments
Post a Comment