'ദീദിയുടെ സഹോദരന്മാരുടെ കൈകളും കാലും വാരിയെല്ലുകളും തലയും തല്ലിയൊടിക്കും, വേണ്ടി വന്നാല്‍ കൊന്നുകളയും'; കൊലവിളിയുമായി ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍


കൊല്‍ക്കത്ത: (https://ift.tt/35bpnb6) പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെ കൊലവിളിയുമായി ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ആറ് മാസത്തിനുള്ളില്‍ മാറാന്‍ തയ്യാറായില്ലെങ്കില്‍ മമതയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയും എന്നുമാണ് ഇയാളുടെ ഭീഷണി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഘോഷിന്റെ വിവാദ പ്രസ്താവന. 

News, National, India, West Bengal, Kolkata, Politics, BJP, Threat, Election, Rally, Death threat to supporters of Mamatha Banerjee by BJP Leader


'പ്രശ്‌നം സൃഷ്ടിക്കുന്ന ദീദിയുടെ സഹോദരന്മാര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ അവരുടെ ശീലങ്ങളില്‍ മാറ്റം വരുത്തണം, അല്ലാത്തപക്ഷം നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും തലയും ഒടിക്കും. നിങ്ങള്‍ ആശുപത്രിയിലേക്ക് ഒരു യാത്ര പോകേണ്ടിവരും. ഇനിയും കൂടുതല്‍ നിങ്ങള്‍ ചെയ്താല്‍, അപ്പോള്‍ നിങ്ങള്‍ ശ്മശാനത്തില്‍ പോകേണ്ടിവരും', ഹാല്‍ഡിയയില്‍ നടന്ന റാലിയില്‍ ഘോഷ് പറഞ്ഞു.

Keywords: News, National, India, West Bengal, Kolkata, Politics, BJP, Threat, Election, Rally, Death threat to supporters of Mamatha Banerjee by BJP Leader

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?