കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം
കോഴിക്കോട് (www.evisionnews.co): കോഴിക്കോട് ഉള്ള്യേരിയില്‍ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഇന്നലെ രാത്രി 11.30നാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് നേരത്തെ മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും പരാതിയുണ്ട്. യുവതിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. സംസ്ഥാനത്ത് നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment