ഒറ്റമുറി വീടിനുള്ളില്‍ ബോധമില്ലാതെ വയോധിക; വാതില്‍പൊളിച്ച് ആശുപത്രിയിലെത്തിച്ച് രക്ഷകരായി പൊലീസ്

പഴഞ്ഞി: (www.kvartha.com 20.11.2020) ഒറ്റമുറി വീടിനുള്ളില്‍ ബോധമില്ലാതെ കിടന്നിരുന്ന വയോധികയെ വാതില്‍പൊളിച്ച് ആശുപത്രിയിലെത്തിച്ച് രക്ഷകരായി പൊലീസ്. ഐന്നൂരില്‍ എംജി റോഡില്‍ താണിക്കല്‍ ഉണ്ണിയമ്മു (85)വാണ് വീടിനുള്ളില്‍ അസുഖം മൂലം തളര്‍ന്ന് കിടന്നിരുന്നത്. സഹോദരന്‍ സുബ്രുവിന്റെ മരണ ശേഷം കഴിഞ്ഞ ആറു മാസമായി തനിച്ച് കഴിയുകയാണ്. അയല്‍വാസികളുടെ സഹായത്തോടെയാണ് ഇവര്‍ ജീവിച്ചിരുന്നത്.

എന്നാല്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ഇവരെ പുറത്തൊന്നും കണ്ടില്ല. വീടിന്റെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടതിനില്‍ നാട്ടുകാര്‍ക്ക് തുറക്കാനുമായില്ല. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം എസ് ഐ വി എസ് സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി.Unconscious elderly woman in one-room house; Police break the door and rushed to the hospital, Thrissur, News, Local News, Police, Hospital, Treatment, Natives, Kerala
 
സമീപവാസികളായ സിനീഷ്, ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ വാതില്‍ പൊളിച്ചപ്പോള്‍ പാത്രങ്ങളും മരങ്ങളും കൂട്ടിയിട്ട ഒറ്റമുറിയ്ക്കുള്ളില്‍ ബോധമില്ലാതെ കിടക്കുന്ന വള്ളിയമ്മുവിനെയാണ് കണ്ടത്. തുടര്‍ന്ന്
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords: Unconscious elderly woman in one-room house; Police break the door and rushed to the hospital, Thrissur, News, Local News, Police, Hospital, Treatment, Natives, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?