പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കല്ലേറ്
കൊല്‍ക്കത്ത (www.evisionnews.co): പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കല്ലേറ്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവ് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി.
സംഭവസ്ഥലത്ത് നിരവധി ഗൂര്‍ഖ ജനശക്തി മോര്‍ച്ച ഉണ്ടായിരുന്നെന്നും ഇവര്‍ ദിലീപ് ഘോഷിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ അപലപിച്ചു. ആക്രമണത്തില്‍ ഘോഷിന്റെ വാഹനം തകര്‍ന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
Powered by Info News For You

Comments
Post a Comment