കോവിഡ് രോഗികള്‍ക്ക് വോട്ട് രേഖപ്പെടുത്താം; ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തും, പ്രത്യേകം അപേക്ഷിക്കേണ്ടതില്ല
കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കോവിഡ് രോഗികള്‍ക്കും അവസരമൊരുക്കും. കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടേയും വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്കെത്തും. ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് കമ്മീഷന്‍ സൗകര്യമൊരുക്കുക.
ഇത്തരത്തില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിര്‍ബന്ധമില്ലെന്നും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങനെ അപേക്ഷ നല്‍കുമെന്നതുള്‍പ്പടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാന്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിച്ചതായും സര്‍ക്കാരിന്റെ ഏതെങ്കിലും ഓദ്യോഗികസ്ഥാനം വഹിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കുന്നതിന് തൊട്ട് മുന്‍പ് രാജിവച്ചാല്‍ മതിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment