ഡിപാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്കായി പ്രത്യേക സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു; ജനുവരി ആദ്യവാരം ആരംഭിക്കും
തിരുവനന്തപുരം: (www.kvartha.com 17.11.2020) പി എസ് സി നടത്തുന്ന ഡിപാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായി ഐ എം ജി പ്രത്യേക സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഓണ്‍ലൈന്‍ പരിശീലനം ജനുവരി ആദ്യവാരം ആരംഭിക്കും. അടുത്ത ഡിപാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ താല്‍പര്യമുള്ള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാര്‍ശയോടുകൂടി ഐഎംജിയുടെ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കണം.
മുമ്പ് ഈ പരിശീലനത്തില്‍ പങ്കെടുത്തിട്ടുള്ളവരും ഏതെങ്കിലും പ്രത്യേക വിഷയം മാത്രം എഴുതുന്നവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം മുന്‍പ് ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടില്ലാ എന്നും ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷ ഭാഗികമായി വിജയിച്ചിട്ടില്ല എന്നും പരിശീലന കാലാവധി മുഴുവനും പരിശീലനത്തില്‍ പങ്കെടുത്തുകൊള്ളാമെന്നുമുള്ള സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം.
നാമനിര്‍ദ്ദേശം ഡയറക്ടര്‍, ഐ എം ജി, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന മേല്‍വിലാസത്തിലോ, imgtvpm@gmail.com എന്ന മെയിലിലോ അയക്കണം. നാമനിര്‍ദ്ദേശം ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 15 ആണ്. ഇതു സംബന്ധിച്ച വിവരം www.img.kerala.gov.in ല്‍ ലഭിക്കും.
Keywords: Thiruvananthapuram, News, Kerala, Examination, Online, Free online training for departmental exam
Powered by Info News For You

Comments
Post a Comment