ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്; മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കാസര്‍കോട്: (www.kvartha.com 12.11.2020) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഖമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഖമറുദ്ദീന് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്.
എം സി ഖമറുദ്ദീൻ രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചതെന്ന് ഇന്നലെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസ് പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിനു സമാനമാണെന്നും, രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചതെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. കേസ് റദ്ദാക്കാൻ ഖമറുദ്ദീൻ നൽകിയ ഹർജിയിന്മേലാണിത്.ഷെയർ സർട്ടിഫിക്കറ്റ് നൽകാതെ നിക്ഷേപകരെ ഹർജിക്കാരൻ കബളിപ്പിച്ചു. എട്ടു കോടി ചെലവിട്ട് ബംഗളൂരുവിൽ ഭൂമി വാങ്ങി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 85 പരാതികൾ ലഭിച്ചെന്നും സർക്കാർ വിശദീകരിച്ചു.
അതിനിടെ കോടതിയില്‍ ഹാജരാക്കിയ ഖമറുദ്ദീനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കഴിഞ്ഞദിവസം ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാന്‍ വ്യാഴാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
Keywords: Fashion gold scam : MC Qamarudheen declines bail plea, Kasaragod, News, Investment, Trending, Court, Bail plea, Kerala.
Powered by Info News For You
തട്ടിയെടുത്ത പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എം സി ഖമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ടെന്നും വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എം സി ഖമറുദ്ദീൻ രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചതെന്ന് ഇന്നലെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസ് പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിനു സമാനമാണെന്നും, രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചതെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. കേസ് റദ്ദാക്കാൻ ഖമറുദ്ദീൻ നൽകിയ ഹർജിയിന്മേലാണിത്.ഷെയർ സർട്ടിഫിക്കറ്റ് നൽകാതെ നിക്ഷേപകരെ ഹർജിക്കാരൻ കബളിപ്പിച്ചു. എട്ടു കോടി ചെലവിട്ട് ബംഗളൂരുവിൽ ഭൂമി വാങ്ങി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 85 പരാതികൾ ലഭിച്ചെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ, കമ്പനിയുടെ ഷെയർ ഹോൾഡർമാരാണ് പരാതിക്കാരെന്നും, സ്വർണ ബിസിനസിന് പണം നൽകിയവരാണ് ഇവരെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വിശദീകരിച്ചു. മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിലും 2019 സെപ്തംബർ വരെ ലാഭ വിഹിതം നൽകി. എം.എൽ.എയായശേഷം ബിസിനസിൽ ശ്രദ്ധിക്കാൻ കഴിയാത്തതാണ് നഷ്ടത്തിലാകാൻ കാരണം. കമ്പനിയുടെ ഡയറക്ടർമാർ അഞ്ചരക്കിലോയോളം സ്വർണം മോഷ്ടിച്ചെന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലപ്രദമായി അന്വേഷണം നടന്നിട്ടില്ല. സ്വതന്ത്ര ഒാഡിറ്ററെ നിയോഗിച്ചു ഓഡിറ്റിംഗ് നടത്തണമെന്നും ഖമറുദ്ദീന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, പണം നിക്ഷേപമായല്ല ഷെയറായിട്ടാണ് വാങ്ങുന്നതെന്ന് നിക്ഷേപകരെ പറഞ്ഞു മനസിലാക്കേണ്ടതായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. ലാഭവിഹിതം നൽകുമെന്ന് പറഞ്ഞാണ് കരാറുണ്ടാക്കിയത്. 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുണ്ടാക്കിയിട്ട് എങ്ങനെയാണ് ഷെയർ ഹോൾഡർമാരാണെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.
എന്നാൽ, പണം നിക്ഷേപമായല്ല ഷെയറായിട്ടാണ് വാങ്ങുന്നതെന്ന് നിക്ഷേപകരെ പറഞ്ഞു മനസിലാക്കേണ്ടതായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. ലാഭവിഹിതം നൽകുമെന്ന് പറഞ്ഞാണ് കരാറുണ്ടാക്കിയത്. 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുണ്ടാക്കിയിട്ട് എങ്ങനെയാണ് ഷെയർ ഹോൾഡർമാരാണെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.
അതിനിടെ കോടതിയില്‍ ഹാജരാക്കിയ ഖമറുദ്ദീനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കഴിഞ്ഞദിവസം ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാന്‍ വ്യാഴാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
Keywords: Fashion gold scam : MC Qamarudheen declines bail plea, Kasaragod, News, Investment, Trending, Court, Bail plea, Kerala.
Powered by Info News For You
Comments
Post a Comment