ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താല്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്

മസ്‌കത്ത്: (www.kvartha.com 04.11.2020) ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താല്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്. ചൊവ്വാഴ്ച രാവിലെ ബര്‍ക്ക കൊട്ടാരത്തില്‍ നടന്ന  മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യ രംഗത്ത് കൂടുതല്‍ വന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്നും ഒമാന്‍ ഭരണാധികാരി പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ സംസാരിച്ചു. സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. 

Muscat, News, Gulf, World, Education, Health, Government, Education, health top priorities for government, says His Majesty Sultan Haitham

സുസ്ഥിര നിലവാരത്തിലുള്ള സാമ്പത്തിക സന്തുലനം  ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ഭരണകൂടം നടപ്പിലാക്കി വരുന്നത്. സാമ്പത്തിക വളര്‍ച്ച, വരുമാന സ്രോതസുകള്‍, ചെലവ് ചുരുക്കല്‍, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കിയതായും  അദ്ദേഹം പറഞ്ഞു.

Keywords: Muscat, News, Gulf, World, Education, Health, Government, Education, health top priorities for government, says His Majesty Sultan Haitham


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?