മഹാരാഷ്ട്രയില്‍ വാഹനാപകടം; നാല് വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്


മുംബൈ: (https://ift.tt/35zeIqZ) മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. നവി മുംബൈയിലെ വാശിയില്‍ നിന്ന് ഗോവയിലേക്ക് പോയ ട്രാവലര്‍ നദിയിലേക്ക് മറിയുകയായിരുന്നു. നാല് വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്. 8 പേര്‍ക്ക് പരിക്കേറ്റു. 

പൂനെ-ബാംഗ്ലൂര്‍ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയില്‍ ഘോറയിലാണ് അപകടം. പാലത്തില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഒഴികെ മറ്റെല്ലാവരും മുംബൈയില്‍ സ്ഥിരതാമസക്കാരായ മലയാളികളാണ്.

News, National, India, Mumbai, Accident, Accidental Death, Death, Hospital, Injury, Vehicles, Road, 5 Keralites died in Maharashtra road mishap


തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ് മരിച്ചത്. നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്കാണ് ട്രാവലര്‍ മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: News, National, India, Mumbai, Accident, Accidental Death, Death, Hospital, Injury, Vehicles, Road, 5 Keralites died in Maharashtra road mishap

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?