സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി; രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ്


തിരുവനന്തപുരം: (https://ift.tt/3lnF3gl) ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥി ടി രതീഷ്, സുഹൃത്ത് ഷൈജു പാലിയോട് എന്നിവര്‍ക്കെതിരെയാണ് നെയ്യാറ്റാിന്‍കര പോലീസ് കേസെടുത്തത്. കെറ്റിഡിസി, ബെവ്‌കോ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 2018 മുതല്‍ ഇവര്‍ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നുവെന്നാണ് പരാതി. നെയ്യാറ്റിന്‍കര, പാറശ്ശാല കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. 

News, Kerala, State, Thiruvananthapuram, Job, Fraud, Police, Case, Arrest, Complaint, Job offer fraud, Police have registered a case against two persons


കെറ്റിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ പറ്റിച്ചെന്ന് കാണിച്ച് പാലിയോട് സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ലോക്ക് ഡൗണ് കാലത്ത് പണം നല്‍കിയവര്‍ക്ക് ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവും കൈമാറി. പണം കൊടുത്തവര്‍ ഈ ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ചെന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. നിരവധിപേരില്‍ നിന്നും ഈ രീതിയില്‍ പണം തട്ടിയുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ പണം തിരികെ നല്‍കാമെന്ന വാഗ്ദാനവുമായി പ്രതികളും പങ്കാളികളെന്ന് സംശയിക്കുന്നവരും ഫോണില്‍ വിളിച്ചതായും പരാതിക്കാരന്‍ പറയുന്നു. 

അതേസമയം പണം തട്ടിയെടുത്തിട്ടില്ലെന്നും പ്രാദേശികമായ ചില തര്‍ക്കങ്ങളാണ് പരാതിക്ക് പിന്നിലെന്നും ടി രതീഷ് പറഞ്ഞു. നെയ്യാറ്റിന്‍കര സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. സര്‍ക്കാര്‍ ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവ് നല്‍കിയുള്ള തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.

Keywords: News, Kerala, State, Thiruvananthapuram, Job, Fraud, Police, Case, Arrest, Complaint, Job offer fraud, Police have registered a case against two persons

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?