എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

പാറശാല: (www.kvartha.com 26.11.2020) തിരുവനന്തപുരത്ത് എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഉച്ചക്കട കഞ്ഞിക്കുഴി ചന്ദ്രോദയത്തില്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍ (64) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ചൂല്‍ കൊണ്ട് വീടിന് മുന്നിലെ കട മുറിയുടെ ചുമര്‍ വൃത്തിയാക്കുന്നതിനിടയിലായിരുന്നു ഷോക്കേറ്റത്. ഭര്‍ത്താവ് വീണു കിടക്കുന്നതു കണ്ട് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ച ഭാര്യയ്ക്കും ആഘാതം ഏറ്റു. 

സമീപവാസികള്‍ എത്തി കടയിലെ മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസ് മാറ്റിയ ശേഷം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടത്തിന് ഇടയാക്കിയ എര്‍ത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. 

News, Kerala, Death, Electricity, KSEB, Man died due to electric shock in Thiruvananthapuram

Keywords: News, Kerala, Death, Electricity, KSEB, Man died due to electric shock in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?