ചെടേക്കാലിലെ സിപിഎം സ്ഥാനാര്‍ഥിക്ക് മുഖമില്ല; പാര്‍ട്ടിയില്‍ വിവാദം
കാസര്‍കോട് (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പില്‍ ബദിയടുക്ക പഞ്ചായത്ത് 11-ാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്ന എല്‍ഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്ക് മുഖമില്ല. ചെടേക്കാല്‍ വാര്‍ഡില്‍ നിന്നും സിപിഎമ്മിന്റെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന സജ്‌നാ മുനീറിനാണ് പ്രചാരണ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും മുഖമില്ലാതെപോയത്. ഇത് പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ വലിയ രീതിയില്‍ വിവാദത്തിനിടയാക്കിയിട്ടുണ്ട്.
പുരോഗമനം പ്രസംഗിക്കുന്ന പാര്‍ട്ടിക്ക് ഇങ്ങനെയൊരു നിലപാട് എങ്ങനെ ഗുണകരമാകുമെന്നാണ് അണികളില്‍ നിന്ന് തന്നെ ഉയരുന്ന ചോദ്യം. മുഖമില്ലാതെയും ഭര്‍ത്താവിന്റെ പേരിലും സ്ഥാനാര്‍ഥിയാകുന്നതിനെതിരെ പരിഹാസവുമായി രംഗത്തുവന്നവര്‍ മാറിയസാഹചര്യത്തില്‍ പുരോഗാത്മകമായി അധപതിച്ചതിനെതിരെ സോഷ്യല്‍മീഡിയയിലും വലിയ രീതിയില്‍ ചര്‍ച്ചഉയര്‍ന്നിട്ടുണ്ട്.
അതേസമയം, സ്ഥാനാര്‍ഥിത്വത്തില്‍ തന്നെ വിവാദമുണ്ടായിരുന്നു. നേരത്തെ വ്യവസായിയും സിപിഎം നേതാവുമായ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ശകത്മായ എതിര്‍പ്പിനെ തുടര്‍ന്ന് മുന്‍ പഞ്ചായത്തംഗത്തിന്റെ ഭാര്യയായ സജ്‌ന മുനീറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment