ടൂറിസം രംഗത്ത് അനന്തസാധ്യതകള്‍ നിലനില്‍ക്കുന്ന മൊഗ്രാല്‍ കടപ്പുറത്തേക്കുള്ള കൊപ്പളം റെയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണം തുടങ്ങി
മൊഗ്രാല്‍: (www.kasargodvartha.com 20.11.2020) ടൂറിസം രംഗത്ത് അനന്തസാധ്യതകള്‍ നിലനില്‍ക്കുന്ന മൊഗ്രാല്‍ കടപ്പുറത്തേക്കുള്ള കൊപ്പളം റെയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണം തുടങ്ങി.
മൊഗ്രാലിന് ശേഷം പ്രഖ്യാപിച്ച അണ്‍ഡര്‍ പാസേജുകളെക്കെ പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ ഇവിടെ പ്രവൃത്തി നീണ്ടു പോവുകയായിരുന്നു.
നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നു വന്നത്.
തമിഴ്‌നാട്ടിലെ കരാറുകാരന്‍ ആണ് ജോലി ഏറ്റെടുത്തിരിക്കുന്നത്. അടിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തി രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
മൊഗ്രാല്‍ കടപ്പുറം ഭാഗത്തെ 400 ഓളം കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് റെയിവേ അടിപ്പാത.
സ്‌കൂളിലേക്ക് റെയില്‍ പാലം മുറിച്ചു കടന്നു പോകുന്ന കൊച്ചു കുട്ടികളെ ആധിയോടെ നോക്കിയിരുന്ന കാലം കഴിയുമല്ലോ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
രണ്ടു ടൂറിസ്റ്റ് റിസോര്‍ട്ടുകളുള്ള മൊഗ്രാല്‍ കടപ്പുറത്തു അടുത്ത കാലത്തു സംസ്ഥാനത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നും ധാരാളം വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്നു.
ഈ പ്രദേശത്ത് പ്രശസ്ത നാവിഗേറ്റര്‍ മൂസ ശെരീഫിന്റെ നേതൃത്വത്തില്‍ ബീച്ച് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ നടത്താന്‍ തയ്യാറെടുക്കുന്നുണ്ട്.
കൊപ്പളം അണ്ടര്‍ ബ്രിഡ്ജ് മൊഗ്രാല്‍ കടപ്പുറത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്കും മുതല്‍കൂട്ടാകും.
Powered by Info News For You

Comments
Post a Comment