ശിവശങ്കറിനും ബിനീഷിനും പിന്നാലെ ജലീലും അറസ്റ്റിലേക്ക്: മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് മന്ത്രി
കേരളം (www.evisionnews.co): എം ശിവശങ്കറിനും ബിനീഷ് കോടിയേരിക്കും പിന്നാലെ മന്ത്രി കെടി ജലീലിനെയും അറസ്റ്റു ചെയ്‌തേക്കും. കെടി ജലീലിനെ ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്റ്റംസും ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. ജലീലിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചന. യുഎഇ കോണ്‍സുലേറ്റില്‍നിന്നു ലഭിച്ച മതഗ്രന്ഥങ്ങളുടെ വിതരണം, റമസാന്‍ ഭക്ഷ്യക്കിറ്റ് വിതരണം എന്നിവ സംബന്ധിച്ചാണ് കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍.
കോണ്‍സല്‍ ജനറല്‍ ഇങ്ങോട്ട് അറിയിച്ചതനുസരിച്ചാണ് ഭക്ഷ്യക്കിറ്റിനായി സ്വപ്ന സുരേഷിനെ ബന്ധപ്പെട്ടതെന്നായിരുന്നു മുന്‍പു ജലീലിന്റെ വിശദീകരണം. എന്നാല്‍, 1000 ഭക്ഷ്യക്കിറ്റ് മന്ത്രി തന്നെ വിളിച്ച് ആവശ്യപ്പെട്ടുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. ജലീലിന്റെ മൊഴിക്ക് വിരുദ്ധമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതാണ് ജലീലിന് വിനയാകുന്നത്. ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അടുത്ത ചോദ്യം ചെയ്യലിന് ശേഷം ജലീലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നത് ജലീലിന്റെ പരിഗണനയിലുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയ ശേഷം അറസ്റ്റ് ചെയ്താല്‍ അതില്‍ രാഷ്ട്രീയ പകപോക്കല്‍ ആരോപിക്കാനാകില്ല. അതുകൊണ്ട് തന്നെ കരുതലോടെ മുമ്‌ബോട്ട് പോകാനാണ് ജലീലിന്റെ നീക്കം.
Powered by Info News For You

Comments
Post a Comment