ബിഹാര്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിജയം പ്രതീക്ഷിച്ച് ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യം
ദേശീയം (www.evisionnews.co): ബിഹാര്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങി. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്. 243 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം. ആര്‍ജെഡി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.
Powered by Info News For You

Comments
Post a Comment