ബിജെപിയില്‍ 'ജാതി കലാപം': നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കല്‍ പൊട്ടിത്തെറിയിലേക്ക്
ദേശീയം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പിനായി കേരളം ഒരുങ്ങുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ പ്രതിസന്ധിയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നേരിടുന്നത്. നേതൃത്വ വിഷയത്തെച്ചൊല്ലിയുള്ള കലാപം സംസ്ഥാന ബിജെപിയില്‍ വന്‍പൊട്ടിത്തെറിയിലേക്കുള്ള വഴി തുറക്കുകയാണ്. വി. മുരളീധര പക്ഷത്തെ നേതാവായ കെ. സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനാക്കിയതിന് പിന്നാലെയാണ് സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറികളും ഭിന്നതകളും ഉടലെടുത്തത്.
കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയോടെ ശോഭാ സുരേന്ദ്രനെ പിന്തള്ളിക്കൊണ്ട് സുരേന്ദ്രന് പദവി ലഭിച്ചതിന് പിന്നാലെയാണ് വിഭാഗീയത രൂക്ഷമായത്. അന്ന് മുതല്‍ തന്നെ ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകള്‍ ശക്തമായിരുന്നു. നായര്‍ പ്രമാണിമാര്‍ മാത്രം അലങ്കരിച്ചിരുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനം കെ. സുരേന്ദ്രന്‍ നല്‍കിയതിന് പിന്നാലെ തുടങ്ങിയ അമര്‍ഷങ്ങളും സംഘടനാ വൈര്യങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വീണ്ടും സജീവ ചര്‍ച്ചയാവുന്നത്.
Powered by Info News For You

Comments
Post a Comment