ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ പൊള്ളലേറ്റ് മരിച്ചു


രാജ്കോട്ട്: (https://ift.tt/33leO3Y) ഗുജറാത്തിലെ രാജ്കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചു.

രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐ സി യു) തീപിടുത്തമുണ്ടായത്. 11 കോവിഡ് രോഗികളായിരുന്നു ഈ സമയത്ത് ഐ സി യുവില്‍ ഉണ്ടായിരുന്നത്.

News, National, India, Gujarat, COVID-19, Hospital, Death, Fire, Chief Minister, Fire breaks out at ICU of Covid hospital in Gujarat's Rajkot claiming 6 lives


തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഗ്‌നിശമനാസേന തീപിടുത്തം നിയന്ത്രണവിധേയമാക്കുകയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Keywords: News, National, India, Gujarat, COVID-19, Hospital, Death, Fire, Chief Minister, Fire breaks out at ICU of Covid hospital in Gujarat's Rajkot claiming 6 lives

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?