ദില്ലി ചലോ മാര്‍ച്ച്; കാര്‍ഷിക നിയമത്തിനെതിരെ കരുത്ത് ചോരാതെ മൂന്നാം ദിനവും കര്‍ഷകപ്പട
ദേശീയം (www.evisionnews.co): കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും വീറോടെ മുന്നോട്ട് കുതിക്കുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 'ദില്ലി ചലോ' ഉപരോധം വെള്ളിയാഴ്ച വൈകിട്ടോടെ ഡല്‍ഹിയില്‍ പ്രവേശിച്ചു.
വ്യാഴാഴ്ച മുതല്‍ അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകരെ ഡല്‍ഹി ബുറാഡിയിലെ നിരങ്കാരി മൈതാനത്തെത്തി ധര്‍ണ നടത്താന്‍ ഡല്‍ഹി പോലീസ് അനുവദിച്ചു. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്.
ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഗുവുല്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെ രാവിലെ മുതല്‍ പലതവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കര്‍ഷകര്‍ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു പ്രതിഷേധ രം?ഗത്തുണ്ടായത്.
Powered by Info News For You
Comments
Post a Comment