വാളയാര്‍ പീഡനക്കേസ് മൂന്നാം പ്രതി തൂങ്ങി മരിച്ച നിലയില്‍


കേരളം (www.evisionnews.co): വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. പ്രദീപ് കുമാര്‍ എന്ന പ്രതിയാണ് മരിച്ചത്. ചേര്‍ത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങിമരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.

അമ്മയോടൊപ്പം ബാങ്കില്‍ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ മരിച്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.


വാളയാറില്‍ 2017ലാണ് ദളിത് സഹോദരിമാര്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നാണ് മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ചു. അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?