നദിയില്‍ വീണ വിദ്യാര്‍ത്ഥിനിയെ രക്ഷിച്ച് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥന്‍; അഭിമാനിക്കുന്നുവെന്ന് യുകെ ഡിപ്ലോമാറ്റിക് മിഷന്റെ ട്വീറ്റ്, വീഡിയോ


ബെയ്ജിങ്: (https://ift.tt/392qrR1) നദിയില്‍ വീണ് മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ രക്ഷിച്ച് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥന്‍. ചൈനയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ എല്ലിസണാണ് യുവതിയെ മരണത്തില്‍നിന്ന് രക്ഷിച്ചത്.  ചോംഗ്ക്വിങ് കൗണ്‍സല്‍ ജനറലാണ് സ്റ്റീഫന്‍ എല്ലിസണ്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

News, World, China, Beijing, British, UK, Social Network, Video, Viral, Student, River, British diplomat praised for saving drowning woman in China, video


ശനിയാഴ്ചയാണ് സംഭവം. നഗരത്തില്‍ ചുറ്റിക്കറങ്ങാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥിയായ യുവതി നദിയില്‍ വീണ് മുങ്ങിത്താഴുന്നത് കണ്ടത്. കൂടെയുള്ളവര്‍ നിലവിളിക്കുന്നുണ്ട്. ഈ സമയം പരിസരത്തുണ്ടായിരുന്ന കൗണ്‍സല്‍ ജനറല്‍ മറ്റൊന്നുമാലോചിക്കാതെ ഒഴുക്കുള്ള നദിയിലേക്ക് എടുത്തുചാടി യുവതിയെ കരക്കെത്തിച്ചു. അപ്പോഴേക്കും യുവതി അബോധാവസ്ഥയിലായിരുന്നു. 

നയതന്ത്ര ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അദ്ദേഹത്തിന്റെ സല്‍പ്രവൃത്തിയെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ അഭിമാനിക്കുന്നുവെന്ന് യുകെ ഡിപ്ലോമാറ്റിക് മിഷന്‍ ട്വീറ്റ് ചെയ്തു.

Keywords: News, World, China, Beijing, British, UK, Social Network, Video, Viral, Student, River, British diplomat praised for saving drowning woman in China, video

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?