മകന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് അപകടം; കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മരിച്ചു
തോട്ടപ്പള്ളി: (www.kvartha.com 15.11.2020) മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പിതാവ് മരിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൊല്ലം പള്ളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം അഹമ്മദ്കുഞ്ഞിന്റെ മകന്‍ എ എം അന്‍സാരി (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദേശീയപാതയില്‍ തോട്ടപ്പള്ളി പാലത്തിലായിരുന്നു അപകടം.
മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് പാലത്തില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ അന്‍സാരി മരിച്ചു. പരിക്കേറ്റ അന്‍വറിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവര്‍ക്കും പരിക്കില്ല. കൊല്ലം ഡി സി സി അംഗമാണ് അന്‍സാരി. കൊല്ലൂര്‍വിള മുന്‍ പഞ്ചായത്തംഗവുമാണ്.
Keywords: News, Kerala, Accident, Death, Injured, Medical College, hospital, Car, Car accident, Kollam Councillor dies in car accident
Powered by Info News For You

Comments
Post a Comment