സേഹ അബുദാബി മുഹമ്മദ് ആലംപാടിയെ അനുമോദിച്ചു
അബുദാബി (www.evisionnews.co): അബുദാബി ആരോഗ്യ വകുപ്പിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന സേഹ ബ്ലഡ് ബാങ്ക് മുഹമ്മദ് ആലംപാടിയെ അനുമോദിച്ചു. കോവിഡ് പ്രാരംഭഘട്ടം മുതല്‍ ഇതുവരെ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മക്ക് വേണ്ടി അഞ്ചോളം ബ്ലഡ് ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനാണ് അനുമോദനം. നൂറോളം ബ്ലഡ് ക്യാമ്പുകള്‍ സങ്കെടുപ്പിച്ച് സെഹായുടെ അവാര്‍ഡും മുമ്പ് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ നേടിടുണ്ട്. കൂട്ടായ്മയുടെ പ്രവര്‍ത്തനത്തെയും മുഹമ്മദിന്റെ ഇടപെടലിനെയും സേഹ ഡയറക്ടര്‍ അഹ്മദ് നുഹയിമി അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ അഹ്മദ് നുഹയിമി മുഹമ്മദ് ആലംപാടിക്ക് പുരസ്‌കാരം കൈമാറി. ബ്ലഡ് ബാങ്ക് ഹെഡ് അഹ്മദ്, ഡോ: നഹിമ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment