പി അവനീന്ദ്രനാഥ് മാസ്റ്റര്‍ സ്മാരക സംസ്ഥാന അധ്യാപക അവാര്‍ഡ് എ വി സന്തോഷ് കുമാറിന്

ചട്ടഞ്ചാല്‍: (https://ift.tt/2TNU13u) വിദ്യാഭ്യാസ സാമൂഹികയിടങ്ങളില്‍ വേറിട്ട പ്രവര്‍ത്തനങ്ങളാല്‍ ജനമനസ്സുകളില്‍ ഇടം നേടിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ പി അവനീന്ദ്രനാഥ് മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി നല്‍കിവരുന്ന രണ്ടാമത് സംസ്ഥാനതല അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു.

ഇംഗ്ലീഷ് പഠനം എന്ന ബാലികേറാമലയെ കൂടുതല്‍ ജൈവികമാക്കാന്‍ English through thetare എന്ന നവീന മാതൃക കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കി ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തും മലയാള ഭാഷാ സാംസ്‌കാരിക രംഗത്തും മികച്ച ഇടപെടല്‍ നടത്തുന്ന ഉദിനൂര്‍ എ യു പി സ്‌കൂള്‍ അധ്യാപകന്‍ എ വി സന്തോഷ് കുമാറാണ് ഈ വര്‍ഷത്തെ (2020) അധ്യാപക അവാര്‍ഡിന് അര്‍ഹനായത്.

P Avanindranath Master Memorial State Teacher Award to AV Santosh Kumar


ഇംഗ്ലീഷ് അധ്യാപനത്തെ സര്‍ഗ്ഗാത്മകവും കാലോചിതമാക്കാനുമുള്ള പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് എ വി സന്തോഷ്‌കുമാറിന് അവനീന്ദ്രനാഥ് മാസ്റ്ററുടെ പേരിലുള്ള അധ്യാപക പുരസ്‌കാരം നല്‍കുന്നത്. ക്ലാസ് മുറിയിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍, പാഠപുസ്തക നിര്‍മ്മാണം, ഉപരിപഠനം, നവ മാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍, ഇംഗ്ലീഷ് തിയറ്റര്‍, തുടങ്ങിയവയാണ് അവാര്‍ഡ് ജേതാവിന്റെ മികവടയാളങ്ങള്‍.

രതീഷ് പിലിക്കോട് കോര്‍ഡിനേറ്ററായ അവാര്‍ഡ് കമ്മിറ്റിയില്‍

എഴുത്തുകാരന്‍ പ്രൊഫ. എം എ റഹ് മാന്‍, കൈറ്റ് വിക്ടേര്‍സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി കെ ജയരാജ്, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം ബാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് അധ്യാപക അവാര്‍ഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

നവമ്പര്‍ നാലിന് രാവിലെ ചട്ടഞ്ചാലില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ എ വി സന്തോഷ് കുമാറിന് ഫലകവും, പുരസ്‌കാര തുകയും സാക്ഷ്യപത്രവും നല്‍കുമെന്ന് ട്രസ്റ്റ് സെക്രട്ടറി കെ രാഘവന്‍ പറഞ്ഞു.

ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും, ഡോ. വി പി പി മുസ്ത്വഫ അനുസ്മരണ പ്രഭാഷണം നടത്തും, ശാനവാസ് പാദൂര്‍ അധ്യാപക പുരസ്‌കാരവും, പി ദിലീപ് കുമാര്‍ വിവിധ മത്സര പരിപാടിയിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തും. ട്രസ്റ്റ് ചെയര്‍മാന്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിക്കും.



Keywords: Kasaragod, Kerala, News, Teacher, Award, P Avanindranath, Chattanchal, School,  P Avanindranath Master Memorial State Teacher Award to AV Santosh Kumar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?