ബന്തിയോട് വെടിവെപ്പ്; ഒരു പ്രതി കൂടി അറസ്റ്റില്‍; പിടിയിലായത് കുപ്രസിദ്ധ ക്രിമിനല്‍ സമദാനി

ഉപ്പള: (www.kasargodvartha.com 09.11.2020) ബന്തിയോട് അട്ക്കയില്‍ കഴിഞ്ഞ മാസം നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റില്‍.

കുപ്രസിദ്ധ ക്രിമിനല്‍ ഉളിയത്തടുക്കയിലെ സമദാനി (28) യെയാണ് കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, കുമ്പള സി ഐ പ്രമോദ്, ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ബാലകൃഷ്ണന്‍, നാരായണന്‍, പോലീസുകാരായ രാജേഷ്, ഓസ്റ്റിന്‍, ഷനീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

Another suspect has been arrested in connection with the shooting in bandiyod

സമദാനിക്ക് കാസര്‍കോട്, വിദ്യാനഗര്‍, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പോലീസ് സ്‌റ്റേഷനുകളിലായി എട്ടിലധികം കേസുകള്‍ നിലവില്‍ ഉണ്ട്.വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, കഞ്ചാവ് കേസ് തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

കഴിഞ്ഞ ദിവസം സമദാനിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പോലീസ് വാഹനത്തിനു നേരെ വണ്ടി ഇടിച്ചു കയറ്റി രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കു വേണ്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഉര്‍ജിതമായ തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്. വെടിവെപ്പു കേസുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാവ് അട്ക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമീര്‍ എന്ന ടിക്കി അമ്മി(29), അട്ക്ക വീരനഗറിലെ ലത്വീഫ് (30), ബന്തിയോട്ടെ സാദു എന്ന സഹദ് (28) എന്നിവരും അറസ്റ്റിലായിരുന്നു.


Keywords: Uppala, News, Kerala, Kasaragod, arrest, accused, Top-Headlines, Police, Criminal-gang, police-station, case, Another suspect has been arrested in connection with the shooting in bandiyod




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?