ബീഹാറിലെ ആദ്യ സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം
പട്ന (www.evisionnews.co): ബീഹാറിലെ ആദ്യ സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം. നിലവില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മുന്നിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ ആര്‍.ജെ.ഡിക്ക് കേവല ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതകളാണ് ഉള്ളത്. അങ്ങനെയാണെങ്കില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ആര്‍.ജെ.ഡിമാറും.
ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം മഹാസഖ്യത്തിന് 102 സീറ്റുകളും എന്‍.ഡി.എക്ക് 59 മാണ് ലീഡ്. അതില്‍ ആര്‍.ജെ.ഡി 79 സീറ്റുകളില്‍ ലീഡ് ചെയ്ത് നില്‍ക്കുന്നു. കോണ്‍ഗ്രസിന് 16 സീറ്റുകളും മത്സരിച്ച 29 സീറ്റുകളില്‍ 7 എണ്ണത്തില്‍ ഇടതു പാര്‍ട്ടികളും ലീഡ് ചെയ്യുകയാണ്.
Powered by Info News For You

Comments
Post a Comment