ഷിറിയ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് (www.evisionnews.co): ഷിറിയ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉപ്പള ഹിദായത്ത് നഗറിലെ ഇംതിയാസ് മുഹമ്മദി(43)ന്റെ മൃതദേഹമാണ് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ ഇന്ന് രാവിലെ പത്ത് മണിയോടെ കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങിയ സ്ഥലത്തിന് അല്‍പ്പം അകലെയായി മരത്തിന്റെ വേരില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 

ശനിയാഴ്ച വൈകിട്ടോടെയാണ് ഇംതിയാസ് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ശനിയാഴ്ച മുതല്‍ പുഴയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി. മുഹമ്മദ്-ജമീല ദമ്പതികളുടെ മകനാണ് ഇംതിയാസ്. ഭാര്യ: മെഹ്നാസ്. മക്കള്‍: ഇസ്ഹാഖ്, മിനാസ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?