പശുക്കളുടെ സംരക്ഷണവും പരിപാലനവും; 'ഗോ സെസ്സ്' ഏര്‍പ്പെടുത്തിയേക്കുമെന്ന് മധ്യപ്രദേശിലെ 'ഗോ മന്ത്രിസഭ'
ഭോപ്പാല്‍: (https://ift.tt/398MTYK) പശുക്കളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി 'പശു സെസ്സ്' ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മധ്യപ്രദേശ് സര്‍ക്കാറിന്റെ ആദ്യ 'കൗ കാബിനറ്റ്' ഞായറാഴ്ച ചേര്‍ന്നു. സംസ്ഥാനത്ത് രണ്ടായിരം ഗോ ശാലകള്‍ ആരംഭിക്കുമെന്നും ഇവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ ആവശ്യമെങ്കില്‍ ഗോ നികുതി ഈടാക്കിയേക്കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സാധാരണക്കാരില്‍ അധികഭാരം വരാത്ത രീതിയിലാവും ഈ നികുതി എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറയുന്നു. വീട്ടിലുണ്ടാക്കുന്ന ആദ്യ ഭക്ഷണം പശുവിനും അവസാന ഭക്ഷണം നായയ്ക്കും നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അങ്ങനെ നടക്കുന്നില്ല. ആളുകള്‍ പശുക്കളുടെ സംരക്ഷണത്തിനായി സംഭാവന ചെയ്യാം, എന്നാല്‍ അധികഭാരം ചുമത്തിയാവില്ല ഈ സംഭാവനയെന്നും ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ സംരക്ഷണയില്‍ രണ്ടായിരം ഗോ ശാലകള്‍ തുറക്കുമെന്നും ഗോപാഷ്ടമി ദിവസം അഗര്‍ മാല്‍വ ജില്ലയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞു. ആത്മനിര്‍ഭര്‍ മധ്യപ്രദേശിന്റെ പ്രധാനപ്പെട്ട വിഷയമാണ് പശുക്കളുടെ സംരക്ഷണം. പശുക്കള്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. പോഷകാഹാരക്കുറവ് പാലിലൂടെ പരിഹരിക്കാനാവും. കൃഷിയുടെ ജീവനാഡിയാണ് ചാണകം. ചാണകം ഉപയോഗിക്കുന്നതിലൂടെ രാസവള ഉപയോഗം കുറയ്ക്കാം. വിറകിന് പകരമായി ചാണകം ഉപയോഗിക്കാം.
മൃതദേഹ സംസ്‌കാരത്തിന് വിറകിന് പകരം ചാണകം ഉപയോഗിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നമ്മുടെ കാടുകളെ സംരക്ഷിക്കുമെന്നും ശിവരാജ്‌സിങ് ചൗഹാന്‍ പറയുന്നു. നേരത്തെ പ്രത്യേക ഉത്തരവിലൂടെയാണ് 'ഗോ മന്ത്രിസഭ' എന്ന മിനി മന്ത്രിസഭ രൂപീകരിച്ചത്. ആഭ്യന്തരം, മൃഗസംരക്ഷണം, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രിമാരെ ഉള്‍പ്പെടുത്തിയായിരുന്നു ഇത്.
മന്ത്രിസഭയ്ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര, വനം മന്ത്രി വിജയ് ഷാ, കൃഷി മന്ത്രി കമല്‍ പട്ടേല്‍, പഞ്ചായത്ത്, ഗ്രാമവികസന മന്ത്രി മഹേന്ദ്ര സിംഗ് സിസോഡിയ, മൃഗസംരക്ഷണ മന്ത്രി പ്രേം സിംഗ് പട്ടേല്‍ എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്തെ 1,200 ഗോ ശാലകളുടെ പരിപാലനത്തിന് ആവശ്യമായ ഫണ്ട് നല്‍കാന്‍ ആദ്യ ക്യാബിനറ്റ് തീരുമാനിച്ചു.
Keywords: News, National, India, Bhoppal, Madhya Pradesh, Chief Minister, Animals, Cow, Funds, First Gau Cabinet meeting hints at levying cow cess to protect and conserve cows in Madhya PradeshThere are around 7 lakh to 8 lakh stray cattle in Madhya Pradesh. The state government will construct around 2,000 new cow shelters. Not all of the cow shelters will be run by the govt but NGOs will also be operating them: Chief Minister Shivraj Singh Chouhan pic.twitter.com/mCRJeHyPf8
— ANI (@ANI) November 22, 2020
Powered by Info News For You

Comments
Post a Comment