വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി പള്ളിക്കര പഞ്ചായത്ത് ദുബൈ കെഎംസിസി
ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ രണ്ടു മുതല്‍ ഡിസംബര്‍ അവസാനം വരെ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന സുരക്ഷാ പദ്ധതിയുടെ കാമ്പയിനിന്റെ ഭാഗമായി ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി വെല്‍ഫെയര്‍ സ്‌കീം കാമ്പിന് തുടക്കം കുറിച്ചു.
ദുബൈ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലാ വെല്‍ഫെയര്‍ സ്‌കീം ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ പടന്ന സ്‌കീമില്‍ ആദ്യ വ്യക്തിയെ ചേര്‍ത്തും ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ഹംസാ തൊട്ടി, ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍, മണ്ഡലം നേതാക്കളായ ഇസ്മായില്‍ നാലാംവാതുക്കല്‍, ഷബീര്‍ കീഴുര്‍, സിഎ ബഷീര്‍ പള്ളിക്കര, ഹാഷിം മഠത്തില്‍, അസ്ലം പാക്യാര, ആരിഫ് ചെരുമ്പ, ഹസീബ് മഠത്തില്‍, ബഷീര്‍ പള്ളിപ്പുഴ, ഹക്കീം സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment