പണമിടപാട് പ്രശ്നം: എഴുപതുകാരനെ കൊന്ന് കുഴച്ചുമൂടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍


മംഗളൂരു (www.evisionnews.co): പണമിടപാട് പ്രശ്നത്തിന്റെ പേരില്‍ എഴുപതുകാരനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. മംഗളൂരുവിനടുത്ത കൊണാജെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊണാജെ പാവൂര്‍ അക്ഷയനഗറിലെ പല്ല്യക്ക എന്ന പല്ല്യബ്ബ(70) ആണ് കൊല്ലപ്പെട്ടത്. 


സംഭവവുമായി ബന്ധപ്പെട്ട് അക്ഷയനഗറിലെ ഹംസ(44), ബണ്ട്വാളിലെ അസീര്‍(25), മഞ്ചിനടുക്കപദവിലെ അര്‍ഫാസ്(22), പാവൂര്‍ മലാറിലെ മുഹമ്മദ് അസ്റുദ്ദീന്‍(27)എന്നിവരെ കൊണാജെ പോലീസ് അറസ്റ്റ് ചെയ്തതു. കേസിലെ ഒരു പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പല്യക്കയും മുഖ്യപ്രതി ഹംസയും തമ്മില്‍ പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നരുന്നു. ഇതിലെ വൈരാഗ്യം കാരണം ഹംസയും അയല്‍വാസിയും ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ പല്ല്യക്കയെ കൊലപ്പെടുത്തുകയും മുളൂര്‍ ഡബിള്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് കേസ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?