ഹിന്ദി സീരിയല്‍ നടന്‍ ആശിഷ് റോയ് അന്തരിച്ചു


മുംബൈ: (https://ift.tt/3m7aqN2) പ്രശസ്ത ഹിന്ദി സീരിയല്‍ നടന്‍ ആശിഷ് റോയ് അന്തരിച്ചു. 55 വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.

അസുഖബാധയെ തുടര്‍ന്ന് സമീപകാലത്ത് ഒന്നിലേറെ തവണ ജുഹുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡയാലിസിസ് ചെയ്ത് തുടങ്ങിയിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.   

News, National, India, Mumbai, Actor, Cine Actor, Cinema, Death, Entertainment, Treatment, TV Actor Ashiesh Roy Dies


മേയില്‍ ആശുപത്രി ബില്‍ അടക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സഹായം അഭ്യര്‍ഥിച്ച് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.  

ബനേഗി അപ്നി ബാത്ത്, സസുരല്‍ സിമര്‍കാ, റീമിക്‌സ്, കുഛ് രംഗ് പ്യാര്‍ കേ ഐസേ ബി എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റോയ് ശ്രദ്ധേയനായത്. അഭിനയ രംഗത്തേക്ക് മടങ്ങിയെത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ എത്തിയതോടെ കാര്യങ്ങള്‍ ആകെ തകിടം മറിയുകയായിരുന്നു.  

Keywords: News, National, India, Mumbai, Actor, Cine Actor, Cinema, Death, Entertainment, Treatment, TV Actor Ashiesh Roy Dies 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?