നടിയും ബി ജെ പി നേതാവുമായ ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; കാറിലേക്ക് ട്രക്ക് ഇടിച്ചു കയറി


ചെന്നൈ: (https://ift.tt/32SSoXr) ബി ജെ പി നേതാവ് ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഖുശ്ബുവിന് കാര്യമായ പരിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ മേല്‍മറവത്തൂര്‍ ടൗണിന് സമീപമായിരുന്നു അപകടം. ഖുശ്ബുവിന്റെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട വിവരം ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടു.

നേരായ ദിശയില്‍പോകുകയായിരുന്ന തന്റെ വാഹനത്തിലേക്ക് കണ്ടെയ്നര്‍ ലോറി വന്നിടിക്കുകയായിരുന്നെന്ന് ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു. ലോറിയുടെ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തുവരുന്നതായും ഖുശ്ബു അറിയിച്ചു.

News, National, India, Chennai, Actress, Vehicles, Car, Car Accident, Twitter, Social Network, BJP, Travel, Entertainment, BJP leader Khushbu Sundar meets with accident in Tamil Nadu as truck rams into her car


തമിഴ്നാട്ടില്‍ ബി ജെപി സംഘടിപ്പിക്കുന്ന വേല്‍യാത്രയില്‍ പങ്കെടുക്കനായി കൂടല്ലൂരിലേക്ക് പോകവേയായിരുന്നു അപകടം. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. 

Keywords: News, National, India, Chennai, Actress, Vehicles, Car, Car Accident, Twitter, Social Network, BJP, Travel, Entertainment, BJP leader Khushbu Sundar meets with accident in Tamil Nadu as truck rams into her car

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?