ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ലീഗ് നേതാവുമായ സി ബി അബ്ദുല്ല ഹാജി നിര്യാതനായി
ചെങ്കള: (www.kasargodvartha.com 08.11.2020) പൗരപ്രമുഖനും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ലീഗ് നേതാവുമായ സി ബി അബ്ദുല്ല ഹാജി (67) നിര്യാതനായി.
ഞായറാഴ്ച ഉച്ചയോടെ സ്വവസതിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
പരേതരായ ബാബ മുഹമ്മദ് - ആഇഷ ദമ്പതികളുടെ മകനാണ്. മുസ്ലീം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം, ദീര്‍ഘകാലം ചെങ്കള ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി, ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് ദഹ് വ കോളജ് ഭാരവാഹി, സുന്നി മഹല്ല് ഫെഡറേഷന്‍ ഭാരവാഹി തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു വന്നിരുന്നു.
ഭാര്യ: ആമിന. മകള്‍: അജ്മല. മരുമകന്‍: സിദ്ദീഖ് ബെണ്ടിച്ചാല്‍ (ബംഗളുരു).
ഖബറടക്കം ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ചെങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ചെങ്കളയുടെ വികസനത്തിലും ജനങ്ങളുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു അബ്ദുല്ല ഹാജി.
Powered by Info News For You

Comments
Post a Comment