ഭര്‍തൃമതിയെ കിടപ്പറയില്‍ കയറി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി; പ്രതി വേഷം മാറി നടക്കുന്നുവെന്ന് പോലീസ്
മേല്‍പ്പറമ്പ്: (https://ift.tt/3l9uuxT) ഭര്‍തൃമതിയെ കിടപ്പറയില്‍ കയറി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ താമസികുന്ന പി മനാഫി(42)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
നേരത്തേ ജില്ലാ കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പ്രതി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
അതേ സമയം സ്ഥിരമായി കുര്‍ത്ത വേഷം ധരിച്ച് നടക്കാറുള്ള മനാഫ് ഇപ്പോള്‍ ജീന്‍സും മറ്റും ധരിച്ച് വേഷം മാറി നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
ഫോണ്‍ പോലും ഉപയോഗിക്കാതെയാണ് യുവാവ് കാസര്‍കോട് ഭാഗത്ത് ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്ക് നേരത്തെ കോവിഡ് ഉണ്ടായിരുന്നതിനാല്‍ ആദ്യം പിടികുടാനായിരുന്നില്ല.
പിന്നീട് രോഗമുക്തി നേടിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
മേല്‍പറമ്പ് എസ് ഐ പത്മനാഭന്റെ നേതൃത്വത്തില്‍ വീട്ടിലും ബന്ധുവീടുകളിലും പോലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Keywords: Kasaragod, Melparamba, Kerala, News, High-Court, Accused, Case, Molestation, High Court also rejected the anticipatory bail application of the accused in the case of raping
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment