'പാഠഭാഗങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് അഭിനയിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഭാവമാണ് കണ്ടപ്പോള്‍ തോന്നിയത്'; രാഹുല്‍ ഗാന്ധിയെ കുറിച്ച് ബരാക്ക് ഒബാമ
വാഷിംങ്ടണ്‍: (www.kvartha.com 13.11.2020) പാഠഭാഗങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് അഭിനയിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഭാവമാണ് രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ തോന്നിയതെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും ഒബാമ പറഞ്ഞു. ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകളുമായി പുറത്തിറങ്ങിയ എ പ്രോമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങിനെ കുറിച്ചും ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്. കളങ്കമേല്‍ക്കാത്ത സത്യസന്ധതയുള്ള വ്യക്തിയാണ് മന്‍മോഹന്‍സിംങ് എന്നാണ് ഒബാമ തന്റെ പുസ്തകത്തില്‍ മന്‍മോഹന്‍സിംങിനെ കുറിച്ച് വിശേഷിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുച്ചിന്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സ്, ജോ ബൈഡന്‍ എന്നിവരെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഒബാമയുടെ ഭരണകാലത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആയിരുന്നു രാഹുല്‍ ഗാന്ധി. ഡിസംബര്‍ 2017 ല്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ അദ്ദേഹത്തെ കണ്ടിരുന്നു.
Keywords: Washington, News, World, Rahul Gandhi, Barack Obama, 'Like a student eager to impress the teacher': Obama writes about Rahul Gandhi in his memoir
Powered by Info News For You

Comments
Post a Comment