'പ്രിയ ഡീഗോ... വിട! ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു'; മറഡോണക്ക് ആദരാഞ്ജലിയുമായി മഞ്ജു വാര്യരും മോഹന്‍ലാലും
കൊച്ചി: (https://ift.tt/3676q9N) അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാതാരങ്ങളായ മഞ്ജു വാര്യരും മോഹന്‍ലാലും. ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നുവെന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. 'റെസ്റ്റ് ഇന്‍ പീസ് ലെജന്‍ഡ്' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
'ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു... പ്രിയ ഡീഗോ... വിട!' മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കായിക പ്രേമികളെയും ലോകജനതയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി മറഡോണ വിടവാങ്ങിയത്.
രണ്ടാഴ്ച്ചയ്ക്ക് മുമ്പ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം മറഡോണ ആശുപത്രി വിട്ടിരുന്നു. അറുപത് വയസ് തികഞ്ഞതിന് ദിവസങ്ങള്‍ മാത്രം പിന്നാലെയായിരുന്നു ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹം മരിച്ചെന്നുള്ള റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.
ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു... പ്രിയ ഡീഗോ... വിട! #RIP #DiegoMaradona
Posted by Manju Warrier on Wednesday, 25 November 2020
Rest in Peace Legend
Posted by Mohanlal on Wednesday, 25 November 2020
Powered by Info News For You

Comments
Post a Comment