ഉയര്‍ന്ന പ്രമേഹത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം: എംസി ഖമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി
കാസര്‍കോട്:(www.evisionnews.co) ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന എംസി ഖമറുദ്ദീന്‍ എംഎല്‍എയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രമേഹം ഉയര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എംഎല്‍എയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യംതൃപ്തികരമല്ലെങ്കില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.
Powered by Info News For You
Comments
Post a Comment