മൂവാറ്റുപുഴയാറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി; ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ്

ആലപ്പുഴ: (www.kvartha.com 16.11.2020) വൈക്കം എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഇടയം അനിവിലാസത്തില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി (21), ആയുര്‍ നീറായിക്കോട് അഞ്ജു ഭവനില്‍ അശോക് കുമാറിന്റെ മകള്‍ ആര്യ ജി അശോക് (21) എന്നിവരാണ് മരിച്ചത്. ഇരുവരും നവംബര്‍ 13ന് രാവിലെ 10മണിയോടെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

ബി എഡ് വിദ്യാര്‍ത്ഥികളായ ഇരുവരും സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്ക് ചാടിയത്. പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്നു പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടായതിനെ തുടര്‍ന്ന് നിര്‍ത്തി. തുടര്‍ന്ന് ഞായറാഴ്ച മുഴുവന്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. ചടയമംഗലത്ത് നിന്നു കാണാതായ പെണ്‍കുട്ടികളാണ് ഇതെന്നു പൊലീസ് പറയുന്നു. പാലത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും ലഭിച്ചിരുന്നു.
Missing girls dead body found at Alappuzha, Alappuzha, News, Local News, Missing, Dead Body, Students, River, Kerala

Keywords: Missing girls dead body found at Alappuzha, Alappuzha, News, Local News, Missing, Dead Body, Students, River, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?