മാനസിക പീഡനം താങ്ങാനാകാതെ തീകൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു


ഉദുമ (www.evisionnews.co): മാനസികപീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. മേല്‍ബാര കോളനിയിലെ സുജിത്കുമാറിന്റെ ഭാര്യ ബി.കെ ശ്രീജ(20)യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഭര്‍തൃവീട്ടില്‍ വെച്ച് ശ്രീജ പെയിന്റിന് ഉപയോഗിക്കുന്ന ടിന്നര്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ ശ്രീജ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കാസര്‍കോട് മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തി മരണമൊഴി രേഖപ്പെടുത്തിയിരുന്നു. 

കാറഡുക്ക മാളങ്കൈ അറളടുക്കയിലെ മഞ്ജുനാഥന്റെയും ശോഭനയുടെയും മകളായ ശ്രീജ സുജിത് കുമാറുമായി പ്രണയത്തിലാകുകയും 2019 ഒക്ടോബര്‍ 23ന് വിവാഹിതരാകുകയുമായിരുന്നു. വീട്ടില്‍വെച്ച് ഭര്‍ത്താവിന്റെ അമ്മയില്‍ നിന്ന് ശ്രീജക്ക് നിരന്തരമായി ഉപദ്രവമേല്‍ക്കേണ്ടിവന്നതായി പൊലീസ് പറഞ്ഞു. പീഡനം അസഹ്യമായതോടെയാണ് യുവതി സ്വയം തീകൊളുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സംഭവത്തില്‍ സുജിത്കുമാറിന്റെ അമ്മ സരോജിനിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തു. മേഘ, ആകാശ് ശ്രീജയുടെ സഹോദരങ്ങളാണ്. 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?