സിനിമ മേക്കപ്പ് മാനെന്നവകാശപ്പെട്ട യുവാവടക്കം രണ്ടു പേരെ പത്ത് കിലോ കഞ്ചാവുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് അറസ്റ്റു ചെയ്തു
കൊച്ചി: (https://ift.tt/3m7aqN2) സിനിമ മേക്കപ്പ് മാനെന്നവകാശപ്പെട്ട യുവാവടക്കം രണ്ടു പേരെ പത്ത് കിലോ കഞ്ചാവുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേല്‍ റഹീസ്, മരട് മറുതുരുത്തില്‍ അഖിലേഷ് എന്നിവരെയാണ് ഫ്‌ലാറ്റില്‍ നിന്നും കഞ്ചാവുമായി പിടികൂടിയത്.
തമ്മനം വൈലാശ്ശേരി റോഡിലുള്ള ഫ്‌ലാറ്റിലായിരുന്നു കഞ്ചാവ് കച്ചവടം. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. മുറിയില്‍ ഈ സമയം പത്തു കിലോ കഞ്ചാവ് ഉണ്ടായിരുന്നു. റെയ്ഡിനിടെ രണ്ടു കിലോ കഞ്ചാവ് വാങ്ങാനാണ് അഖിലേഷ് എത്തിയത്.
കോയമ്പത്തൂര്‍ സ്വദേശി മഹേഷ് എന്നയാളാണ് കഞ്ചാവ് കൈമാറിയതെന്നാണ് റഹീസ് മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവര്‍ക്കും റഹീസ് കഞ്ചാവ് വില്‍പ്പന നടത്തിയതായാണ് പോലീസ് സംശയിക്കുന്നത്.
റഹീസ് സിനിമാ രംഗത്ത് മേക്കപ്പ് മാനാണെന്നാണ് പോലീസിനോട് പറഞ്ഞത്. ഇക്കാര്യം ശരിയാണോയെന്ന് പോലീസ് പരിശോധിച്ചു വരുന്നു. അഖിലേഷ് മുമ്പ് സ്വിഗ്ഗിയില്‍ ജോലി നോക്കിയിരുന്നു. കോയമ്പത്തൂരില്‍ നിന്നും കാറിലാണ് റഹീസ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ് കടത്തന്‍ ഉപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Powered by Info News For You

Comments
Post a Comment