കോഴിക്കോട്ട് നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി കസ്റ്റഡിയില്‍; ഗുരുതരമായ പരിക്കുകളോടെ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍
കോഴിക്കോട്: (https://ift.tt/2I9bYY0) കോഴിക്കോട് ബാലുശ്ശേരിയില്‍ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി കസ്റ്റഡിയില്‍. സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ പോലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കല്‍ ക്വാറിയില്‍ പണിയെടുക്കുന്നവരാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ഈ ക്വാറിക്ക് സമീപം തന്നെയാണ് ഈ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ അച്ഛനും ഒരു സുഹൃത്തും മദ്യപിച്ച് വീട്ടില്‍ എത്തി. പിന്നാലെ കുട്ടിയുടെ അമ്മയുമായി വഴക്കുണ്ടായി.
ഇതിനെ തുടര്‍ന്ന് അമ്മ വീട്ടില്‍ നിന്ന് ഇറങ്ങി പോയി. ഭാര്യയെ കാണാതായതോടെ പെണ്‍കുട്ടിയും രണ്ടും മൂന്നും വയസ്സുള്ള ആണ്‍കുട്ടികളെയും തനിച്ചാക്കി കുട്ടിയുടെ അച്ഛനും അന്വേഷിച്ചിറങ്ങി. രാത്രി പതിനൊന്നരയോടെ അച്ഛനും അമ്മയും വീട്ടില്‍ എത്തിയപ്പോഴാണ് ആറ് വയസുള്ള മകള്‍ വീടിനുള്ളില്‍ അവശനിലയില്‍ കിടക്കുന്നത് കണ്ടത്.
കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടെന്നാണ് പോലീസ് പറയുന്നത്. ശസ്ത്രക്രിയക്ക് വിധേയയായ പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നീരിക്ഷണത്തിലാണ്.
Powered by Info News For You

Comments
Post a Comment