പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് ഡോണാള്‍ഡ് ട്രംപ് അനുയായികളുടെ ആഘോഷപ്രകടനം; ഇതിനെതിരെ നൂറുകണക്കിന് ഡമോക്രാറ്റ് പ്രവര്‍ത്തകരും റോഡില്‍ തടിച്ചുകൂടി; പരസ്പരം കുപ്പികള്‍ വലിച്ചെറിഞ്ഞു; ട്രംപിന്റെ പേര് പതിച്ച തൊപ്പികള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന കടകള്‍ കയ്യേറുകയും സാധനങ്ങള്‍ക്ക് തീയിടുകയും ചെയ്തു; ഒടുവില്‍ പൊലീസിന്റെ കുരുമുളക് സ്‌പ്രേ

വാഷിങ്ടന്‍: (www.kvartha.com 15.11.2020) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് ഡോണാള്‍ഡ് ട്രംപ് അനുയായികളുടെ മണിക്കൂറുകള്‍ നീണ്ട ആഘോഷപ്രകടനം. വാഷിങ്ടനില്‍ ശനിയാഴ്ചയായിരുന്നു ട്രംപ് അനുകൂലികളുടെ മണിക്കൂറുകള്‍ നീണ്ട ആഘോഷം. 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്ന് എഴുതിയ പതാകകളും 'ഗോഡ് ബ്ലെസ് യുഎസ്എ' മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രകടനം. തെരഞ്ഞെടുപ്പ് വഞ്ചനയെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ റാലിയില്‍ പ്രതിധ്വനിക്കുകയുംചെയ്തു.

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴും അത് അംഗീകരിക്കാന്‍ ഇതുവരെയും ട്രംപിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും കഴിഞ്ഞിട്ടില്ല. വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റേയും അനുയായികളുടേയും ആരോപണം. After thousands of Trump supporters rally in DC., violence erupts when night falls, Washington, America, Election, Trending, Clash, Police, Arrested, World, News, Politics

എന്നാല്‍ ഇതിനെതിരെ നൂറുകണക്കിന് ഡമോക്രാറ്റ് പ്രവര്‍ത്തകരും റോഡില്‍ തടിച്ചുകൂടിയതോടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി. 'തെരഞ്ഞെടുപ്പ് അവസാനിച്ചു, ട്രംപ് പരാജയപ്പെട്ടു' എന്ന് ആര്‍ത്തു വിളിച്ചായിരുന്നു ഡമോക്രാറ്റ് പ്രവര്‍ത്തകരുടെ പ്രകടനം. ഇതിനിടെ പരസ്പരം കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ട്രംപിന്റെ പേര് പതിച്ച തൊപ്പികള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന കടകള്‍ കയ്യേറുകയും സാധനങ്ങള്‍ക്ക് തീയിടുകയും ചെയ്ത ഡമോക്രാറ്റുകള്‍ക്കു നേരേ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. രാത്രി എട്ടുമണിക്ക് വൈറ്റ് ഹൗസിന്റെ ഈസ്റ്റ് ബ്ലോക്കിനു സമീപവും സംഘര്‍ഷമുണ്ടായി. ഇതിനിടെ കുത്തേറ്റ 20കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ തോല്‍വി അംഗീകരിക്കാതിരുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ജനവിധി അംഗീകരിക്കുന്നതിന്റെ ആദ്യ സൂചനകള്‍ നല്‍കിയിരുന്നു. വൈറ്റ് ഹൗസില്‍ കോവിഡ് വാക്‌സിനെക്കുറിച്ചു സംസാരിക്കവേയാണ് 'ഭാവിയില്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം' എന്ന് അദ്ദേഹം സൂചിപ്പിച്ചത്.

'ലോക്ഡൗണിലേക്ക് ഇനിയും പോകാന്‍ ഈ ഭരണകൂടം ആലോചിക്കുന്നില്ല. നാളെ എന്താകുമെന്ന കാര്യം ആര്‍ക്കറിയാം? ഏതു ഭരണമാകും ഭാവിയിലെന്ന് കാലം നിശ്ചയിക്കും' ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍. യുഎസില്‍ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് പുതിയ റെക്കോര്‍ഡിലെത്തുകയാണ്. എന്നാല്‍ വോട്ടു കൃത്രിമത്തെക്കുറിച്ച് ട്വിറ്ററില്‍ ട്രംപ് വാദങ്ങള്‍ തുടരുകയാണ്.

Keywords: After thousands of Trump supporters rally in DC., violence erupts when night falls, Washington, America, Election, Trending, Clash, Police, Arrested, World, News, Politics.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?