എംസി ഖമറുദ്ദീന്റെ അറസ്റ്റ്: ലീഗ് ഉന്നതാധികാര സമിതി യോഗം ചേരുന്നു

മഞ്ചേശ്വരം (www.evisionnews.co): ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ എംസി ഖമറുദ്ദീന്റെ അറസ്റ്റിന് പിന്നാലെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് കോഴിക്കോട് നടക്കും. അതേസമയം ജ്വല്ലറി ചെയര്‍മാന്‍ എന്നത് രേഖകളില്‍ മാത്രമാണെന്നും എല്ലാ ഇടപാടുകള്‍ക്കും ഉത്തരവാദി ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടറും ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ടികെ പൂക്കോയ തങ്ങളാണെന്നുമാണ് എംസി ഖമറുദ്ദീന്റെ മൊഴി. തന്നെ തെറ്റിധരിപ്പിച്ചെന്നും ജനപ്രതിനിധി എന്ന നിലയില്‍ തിരക്കിലായതിനാല്‍ ജ്വല്ലറി കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്നില്ലെന്നും കമറുദ്ദീന്റെ മൊഴിയില്‍ പറയുന്നുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?